ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാം; അവസരം പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രം....

ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാം; അവസരം പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രം....
Aug 8, 2024 06:03 PM | By PointViews Editr


കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. ഈ മേഖലയില്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി നിയോഗിക്കും. യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം.


              എംഎസ്‌സി സൈക്കോളജി, എം എ സൈക്കോളജി, എംഎസ്ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരെയും ഔദ്യോഗികമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരെയും ക്യാമ്പുകളില്‍ കൗണ്‍സലിംഗിന് അനുവദിക്കില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൗണ്‍സലിംഗ് നോഡല്‍ ഓഫീസര്‍ കെ. കെ. പ്രജിത്ത്അറിയിച്ചു.

Provide psychological support to disaster victims; Opportunity only for professionally qualified….

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
Top Stories